Mukkam

ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

മുക്കം: കൊടിയത്തൂരിലെ പുഴ കടവുകളിൽനിന്ന് അനധികൃത മണൽവാരലും ഇതിൻറെ ഭാഗമായുള്ള കൊട്ടേഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പഞ്ചായത്ത് അംഗങ്ങൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പൂർണമായും നിയന്ത്രണവിധേയം ആയിരുന്ന മണലെടുപ്പ് പുതിയ ഭരണസമിതി അധികാരമേറ്റതോടെ വീണ്ടും സജീവമായിട്ടുണ്ടെന്നും ഇതിൻറെ ഭാഗമായി അനധികൃത മണലൂറ്റ്കാരോട് യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് ഫണ്ട് ഭീഷണിപ്പെടുത്തി വാങ്ങുന്നതും ഇത് സംബന്ധിച്ച തർക്കങ്ങളും പോർവിളികളും സാമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായും ഡിവൈഎഫ്ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കൊടിയത്തൂരിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദീപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

മണലെടുപ്പ് കൊട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിന് ഇ.അരുൺ, അഖിൽ കണ്ണംപറമ്പ്, സജിത്ത് തോട്ടുമുക്കം, അനസ് താളത്തിൽ ,പ്രജീഷ് എ കെ, മിഥുൻ, ആഷിക് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button