Thamarassery

ഏറ്റവും വലിയ മാർക്കർ പേന: ഗിന്നസിൽ ഇടംനേടി കൂടത്തായിയിലെ കുട്ടികൾ

കോഴിക്കോട് ∙ ലോകത്തിലെ ഏറ്റവും വലിയ മാർക്കർ പേന നിർമിച്ച് താമരശേരി കൂടത്തായിലെ ഹിൽവ്യൂ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. 3 മീറ്റർ നീളവും 75 കിലോ തൂക്കവുമുള്ളതാണ് പേന. പിവിസി, ജിഐ പൈപ്പുകൾ, മരം, സ്പോ‍‍ഞ്ച് എന്നിവ ഉപയോഗിച്ചു നിർമിച്ച ഈ ഭീമൻ പേന ഖത്തർ ആസ്ഥാനമായ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടം നേടാനൊരുങ്ങുകയാണ്.

ഈ സ്കൂളിലെ വിദ്യാർഥിനികളായ റിംന, ആയിഷ റൗഷിൻ, ഫാത്തിമ മെഹ്ന തുടങ്ങിയ 13 വിദ്യാർഥികൾ ചേർന്നാണ് സ്കൂളിലെ കല അധ്യാപകനായ മുഹമ്മദ് ദിലീഫിന്റെ സഹായത്താൽ പേന നിർമിച്ചത്. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുകയാണ് ഭീമൻ പേന നിർമിച്ചതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് എജ്യുപാർക്ക് പ്രിൻസിപ്പൽ സൂസൻ മാത്യു പറഞ്ഞു.

Related Articles

Leave a Reply

Back to top button