Thamarassery

കോ​വി​ഡ് മു​ൻ​ക​രു​ത​ലോടെ ചു​ര​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി നാ​ളെ

താമരശ്ശേരി: ദുഃ​ഖ വെ​ള്ളി ദി​ന​ത്തി​ൽ താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള കു​രി​ശി​ന്‍റെ വ​ഴി നാ​ളെ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കും. അ​ടി​വാ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച് ല​ക്കി​ടി വ​രെ​യാ​ണ് യാ​ത്ര. യാ​ത്ര​യു​ടെ മു​പ്പ​താം വ​ർ​ഷ​മാ​ണി​ത്..

രാ​വി​ലെ 10ന് ​ഫാ. വി​നീ​ത് വ​ല്യാ​ത്ത് ദുഃ​ഖ​വെ​ള്ളി സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് വേ​ഷ​മ​ണി​ഞ്ഞ യേ​ശു​വും മ​റി​യ​വും വെ​റോ​നി​ക്ക​യും ഭ​ക്ത സ്ത്രീ​ക​ളും പ​ട​യാ​ളി​ക​ളും പ​രി​ഹാ​ര​യാ​ത്ര​യ്ക്ക് മു​ൻ​പേ നീ​ങ്ങും. ജോ​സ് അ​ഗ​സ്റ്റി​ൻ കീ​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ണ്ടി​യ​ർ​മാ​രും സി​സ്റ്റ​ർ ജീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​യ​ക സം​ഘ​വും പ​ങ്കെ​ടു​ക്കും.
വി​ശ്വാ​സി​ക​ൾ​ക്ക് നേ​ർ​ച്ച ഭ​ക്ഷ​ണ​വും ജ​ല​പാ​നീ​യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.
കോ​വി​ഡ് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വി​ശ്വാ​സി​ക​ൾ മാ​സ്ക് ധ​രി​ച്ച് അ​ക​ലം പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും 20 പേ​ർ അ​ട​ങ്ങു​ന്ന കൊ​ച്ചു കൊ​ച്ചു ഗ്രൂ​പ്പു​ക​ളാ​യാ​ണ് യാ​ത്ര​യെ​ന്നും ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ടി. ​തു​ണ്ട​ത്തി​ൽ സി​എം​ഐ അ​റി​യി​ച്ചു.

Related Articles

Leave a Reply

Back to top button