Thiruvambady
എസ്.എൻ.ഡി.പി.സ്വാശ്രയ സംഘങ്ങൾക്ക് വായ്പ വിതരണം ചെയ്തു

തിരുവമ്പാടി : എസ്.എൻ.ഡി.പി.യോഗം തിരുവമ്പാടി യൂണിയനിലെ മുപ്പത് സ്വാശ്രയ സംഘങ്ങൾക്ക് ധനലക്ഷ്മി ബാങ്കിന്റെ ചേവരമ്പലം ബ്രാഞ്ചിൽനിന്ന് ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തു.
എസ്.എൻ.ഡി.പി.യോഗത്തിന്റെ മൈക്രോ ലോൺ സ്കീമിലൂടെ നാലാമത്തെ തവണയാണ് തിരുവമ്പാടി യൂണിയൻ സംഘങ്ങൾക്ക് വായ്പ വിതരണം ചെയ്യുന്നത്. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് മാനേജർ എമിൽ ജോയി, യൂണിയൻ സെക്രട്ടറി പി.എ. ശ്രീധരൻ, വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ, വനിതാ സംഘം പ്രസിഡന്റ് രാധാ രാജൻ, സെക്രട്ടറി സലില ഗോപിനാഥ് എന്നിവർ സംസാരിച്ചു.







