Mukkam

വിളവെടുപ്പ് ഉത്ഘാടനം

മുക്കം പട്ടികജാതി വികസന സഹകരണ സംഘം കാർഷിക വിളവെടുപ്പ്, സംഘം ഡയറക്ടർ ഒ കെ സാമി നിർവഹിച്ചു.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തുടക്കം എന്ന നിലയിൽ ഈ വർഷം അറുപത് സെന്റ് സ്ഥലം പാട്ടത്തിന് എടുത്താണ് ഞാലിപ്പൂവൻ വാഴയും കപ്പയും കൃഷി ചെയ്തത്. വാഴക്കുല VFPCK വഴിയും കപ്പ സർക്കാർ നിശ്ചയിച്ചിട്ടുള്ള തറവിലക്ക് ഹോർട്ടികോർപ്പ് മുഖാന്തിരവും വിപണനം ചെയ്യാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോൾ മുക്കം മുനിസിപ്പാലിറ്റി ചെയർമാനായ ടി.ടി. ബാബുവാണ് സംഘം പ്രസിഡന്റ്. അടുത്ത വർഷം മൂന്നേക്കർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി സുരേഷ് രാരോത്ത് പറഞ്ഞു.

അതോടൊപ്പം കർഷകരിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ വാങ്ങി വിപണനം ചെയ്യുന്നതിനായി ഒരു കാർഷിക വിപണനകേന്ദ്രം ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സർക്കാർ അനുമതിയും ധനസഹായവും സംഘത്തിന് ലഭിച്ചു കഴിഞ്ഞു. അധികം താമസിയാതെ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും സുരേഷ് രാരോത്ത് അറിയിച്ചു.

Related Articles

Leave a Reply

Back to top button