Kozhikode
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ ഗതാഗതനിയന്ത്രണം

കോഴിക്കോട് : കോഴിക്കോട് – ബാലുശ്ശേരി റോഡിൽ വേങ്ങേരിക്കും കക്കോടിക്കുമിടയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഞായറാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിയന്ത്രിക്കും. കോഴിക്കോട് നിന്ന് ബാലുശ്ശേരി റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ വേങ്ങേരിയിൽനിന്ന് തിരിഞ്ഞ് മാളിക്കടവ് തണ്ണീർപന്തൽ വഴി പോകണമെന്നും എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.







