Thiruvambady

തികഞ്ഞ വിജയപ്രതീക്ഷയെന്ന് സി.പി.ചെറിയമുഹമ്മദ്

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഇത്തവണയുണ്ടായ മികച്ച പോളിംഗിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് യു ഡി എഫ് സ്ഥാനാർത്ഥി സി.പി.ചെറിയ മുഹമ്മദ്.
കുടുംബസമേതം രാവിലെ 7.30 ന് തന്നെ കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ 174 എ നമ്പർ ബൂത്തിലെത്തി അദ്ധേഹം വോട്ടു രേഖപ്പെടുത്തി.

വലിയ വിജയ പ്രതീക്ഷയിലാണ് താനെന്ന് അദ്ധേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
എല്ലായിടത്തും കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിവരുന്ന, ഒരുകാലത്തും ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് നടന്നത്.ഒരു പൊതു സ്വീകാര്യത പ്രായഭേദമന്യേ ജാതി മത വിശ്വാസമേന്യ നിയോജകമണ്ഡലത്തിലെ എല്ലായിടത്തു നിന്നും തനിക്ക് ലഭിച്ചു എന്നും തെരഞ്ഞെടുപ്പ് തനിക്ക് അനുകൂലമാവുമെന്നും നല്ലൊരു ലീഡിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ധേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button