മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ അക്രമണം

സാമൂഹിക വിരുദ്ധരോ, മാവോയിസ്റ്റുകളൊ എന്ന് സംശയം.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വനാതിർത്തിപ്രദേശമായ മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ സാമൂഹിക വിരുദ്ധരോ മാവോയിസ്റ്റുകളോ എന്ന് സംശയിക്കുന്നആളുകൾ ഡോ.സാജൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിനും, മെസ്ഹൗസിനും കേടുപാടുകൾ വരുത്തുകയും ജനലുകൾ തകർക്കുകയും വാതിലുകൾ പൊളിച്ചകത്തു കയറി പാത്രങ്ങളുംപലവ്യഞ്ജന സാധനങ്ങളും അപഹരിക്കുകയും 5 വളർച്ച എത്തിയ മുയലുകളേയും കോഴിഫാമിൽ സൂക്ഷിച്ചിരുന്ന മുട്ടകളും എടുത്ത് കൊണ്ടുപോയി.
26/09/2020 വൈകുന്നേരം 6 മണിക്ക് ഫാം അടച്ച് താമസ സ്ഥലത്തേക്ക് പോയ ജോലിക്കാരൻ പിറ്റെ ദിവസം രാവിലെ 7.30മണിക്ക്ഫാമിൽതിരിച്ചെത്തിയപ്പോൾ ഫാം ഹൗസ് തകർത്തതായി കാണുകയും നാട്ടുകാരെ വിവരം അറിയിക്കുകയും തിരുവമ്പാടി പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു.തിരുവമ്പാടിസബ്ബ്ഇൻസ്പെക്ടർ ശ്രീ.മനോജിൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച്ച മുൻപ് തൊട്ടടുത്തുള്ള ഹോംസ്റ്റേയിലും സമാനമായ അതിക്രമം നടന്നിട്ടുണ്ട് മുൻ കാലത്ത് ഇവിടെ മാവോയിസ്റ്റുകളുടെ സാനിധ്യം ഉണ്ടായിരുന്ന കാര്യം തദ്ദേശവാസികൾ പോലീസിനെ അറിയിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ്റെ നേത്യത്വത്തിൽ ജനപ്രതിനിധികളായ ടോമി കൊന്നക്കൻ, വിൽസൺ താഴത്തുപറമ്പിൽ നാട്ടുകാരായ അപ്പച്ചൻ തെക്കെകൂറ്റ്, മനോജ് വാഴേപറമ്പിൽ, മെവിൻ പി സി എന്നിവർ സ്ഥലം സന്ദർശിക്കുകയും ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.






