Kozhikode
കോഴിക്കോട് ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായിരുന്ന ഇകെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ് തീ വെച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. 8 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
സ്റ്റേഷനറി സാധനങ്ങളും, പലവ്യഞ്ജന സാധനങ്ങളും കത്തി ചാമ്പലായി. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.







