Kozhikode

കോഴിയിറച്ചിക്കും മീനിനും വൻ വില വർധന

വടകര ∙ നഗരത്തിൽ കോഴിയിറച്ചിക്കും മീനിനും വില കുതിച്ചുയർന്നു. ഇന്നലെ കോഴിയിറച്ചി കിലോഗ്രാമിന് 230 രൂപയ്ക്കാണ് വിറ്റത്. നേരത്തേ 180 രൂപയായിരുന്നു. ഒരാഴ്ച കൊണ്ടാണ് 50 രൂപയുടെ വ്യത്യാസം. തൊട്ടടുത്ത പ്രദേശമായ ആയഞ്ചേരിയിലും മറ്റും 210 രൂപയാണ് വാങ്ങുന്നത്.

തമിഴ്നാട്ടിലെ കോഴി ഫാമിൽ വില കൂട്ടിയതു കൊണ്ടാണ് 230 ആക്കേണ്ടി വന്നതെന്ന് കച്ചവടക്കാർ പറയുന്നു. വിഷുവും റമസാൻ നോമ്പും അടുത്ത സാഹചര്യത്തി‍ൽ വില കൂട്ടിയതിനെതിരെ പ്രതിഷേധം ഉയർന്നു. അമിത വിലയ്ക്കെതിരെ സിവിൽ സപ്ലൈസിൽ പരാതിയെത്തി.മീനിനും വില ഉയർന്നു. അയക്കൂറ കിട്ടാനില്ല. കിലോയ്ക്ക് 800 രൂപയാണ് വില. ആകോലി 450, അയല 240 മുതൽ 300 രൂപ വരെ, കൊയല 400 രൂപ എന്നിങ്ങനെയാണു വില.

Related Articles

Leave a Reply

Back to top button