Thiruvambady
പൊന്നാങ്കയം എസ്.എൻ.എം എ.എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

തിരുവമ്പാടി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു. യോഗാചാര്യയും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ഓമന വിശ്വംഭരൻ കുട്ടികൾക്ക് യോഗയുടെ ആദ്യ പാഠങ്ങൾ പകർന്നു നൽകി.
പ്രധാന അധ്യാപിക റാണി, അധ്യാപകൻ അജയ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ
ശില്പ, രശ്മിത, നിഷ, ശാന്തി, തുടങ്ങിയവർ നേതൃത്വം നൽകി.







