Kozhikode
തെന്നിന്ത്യൻ വർണങ്ങളുമായി 21 ചിത്രകാരികൾ

കോഴിക്കോട് : തെന്നിന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള വൈവിധ്യങ്ങൾ നിറങ്ങളിൽ പകർത്തി 21 ചിത്രകാരികൾ. വർക് സ്പേസ് ആർട്ട് ഗ്രൂപ്പ് ‘റസിലിയൻസ്’ എന്നപേരിൽ ഗുരുകുലം ആർട്ട് ഗാലറിയിൽ നടത്തുന്ന പ്രദർശനം ചൊവ്വാഴ്ച സമാപിക്കും.
കേരളം, കർണാടകം, തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 21 ചിത്രകാരികളുടെ 120 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വിൽപ്പനയുമുണ്ട്. 5000 രൂപ മുതൽ 45,000 വരെയാണ് വില.
പ്രദർശനത്തിന്റെ ഭാഗമായി മിഠായിത്തെരുവിൽ ലൈവ് പെയിന്റിങ് പരിപാടിയും നടത്തി. ശോഭ വർമ, പ്രിയ ജെയ്, ജെയ് പി. ഈശ്വർ എന്നിവരാണ് ക്യുറേറ്റർമാർ.







