Thiruvambady
താഴെ തിരുവമ്പാടി തേറുപറമ്പ് കോളനി റോഡിൽ ഗർത്തം രൂപപ്പെട്ടു

തിരുവമ്പാടി: താഴെ തിരുവമ്പാടി തേറുപറമ്പ് കോളനി റോഡിൽ രണ്ട് അടിയോളം വ്യാപ്തിയിൽ ഗർത്തം രൂപപ്പെട്ടു. വയലിന് മധ്യത്തിലൂടെ ഇരുവശങ്ങളും കെട്ടി നിർമ്മിച്ച റോഡിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്, ഗർത്തം രൂപപ്പെട്ടത് ശ്രദ്ധയിൽ പെട്ടതിനാൽ അപകടങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
റോഡിന് അടിയിലുള്ള മണ്ണ് ഒലിച്ചുപോയതാവാം ഇത്തരത്തിൽ ഗർത്തം രൂപപ്പെടാൻ കാരണം എന്ന് കരുതപ്പെടുന്നു. റോഡിന് മധ്യത്തിൽ ഗർത്തം രൂപപ്പെട്ടത്തിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.






