India
ആരുടെയും പൗരത്വം എടുത്തുകളയില്ല; പൗരത്വനിയമ ഭേദഗതിക്ക് പിന്തുണ തേടി ട്വിറ്റര്‍ ക്യാംപയിനുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി; പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടും ബോധവല്‍ക്കരണം നല്‍കിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹാഷ്ടാഗ് ക്യാംപയിന്‍. രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ ക്യാംപയിന്‍.
”ഇന്ത്യ പൗരത്വനിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു(#IndiaSupportsCAA)കാരണം പൗരത്വനിയമ ഭേദഗതി ആരുടെയും പൗരത്വം എടുത്തുകളയുന്നില്ല, പകരം കഷ്ടപ്പെടുന്ന അഭയാര്ത്ഥികള്ക്ക് പൗരത്വം നല്കുകയാണ് ചെയ്യുന്നത്” – മോദി ട്വീറ്റ് ചെയ്തു. ആത്മീയനേതാവ് ജഗ്ഗി വാസുദേവ് പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.







