India

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; യുവതിക്ക് എതിരേ പോക്‌സോ കേസ്; സംഭവം മൂന്നാറില്‍

മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവതിക്ക് എതിരെ കേസ് എടുത്തു. തമിഴ്‌നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്‌സോ നിയമപ്രകാരം മൂന്നാര്‍ പോലീസ് കേസെടുത്തത്.

ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസ്സുകാരനാണ് പീഡിപ്പിക്കപ്പെട്ടത്. ആണ്‍കുട്ടിയുടെ ബന്ധുവായ യുവതി തമിഴ്‌നാട്ടില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇവിടെ വെച്ചാണ് പീഡനം നടന്നതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അച്ഛനമ്മമാര്‍ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് പീഡനവിവരം അറിയുന്നത്.

തുടര്‍ന്ന് ഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button