Mukkam
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റാപിട് റെസ്പോൺസ് ടീം / വാർഡ് സമിതി അംഗങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവർക്ക് കിലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ പരിശീലന പരിപാടി 2021 ഏപ്രിൽ 19ന് ഉച്ചതിരിഞ്ഞ് 02:30 മുതൽ 04:00 മണി വരെ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടുത്തുള്ള പാലിയേറ്റീവ് ഭവനിൽ വെച്ച് നടത്തപെടും.
പ്രസ്തുത പരിശീലന പരിപാടിയിൽ പഞ്ചായത്തിലെ 1,2,3,4,5,6,7,13,14,15,16 എന്നീ വാർഡുകളിലെ ആർ ആർ ടി മെമ്പർമാരും വാർഡ് മെമ്പർമാരും വാർഡ് സമിതി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.







