Mukkam
മുക്കത്ത് ഈദ് ഗാഹിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

മുക്കം: മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരമൂല കുമാരനെല്ലൂർ പി ടി ഹുസ്സന്റെ മകൻ ഹനാൻ ഹുസ്സൻ (20) ഈദ്ഗാഹിനിടെ കുഴഞ്ഞു വീണു മരിച്ചു
മുക്കം ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്ന കോംപ്ലക്സിൽ നടന്ന സംയുക്ത ഈദ് ഗാഹിനിടെ രാവിലെ 08:30-ഓടെയാണ് കുഴഞ്ഞു വീണത്.
ഖബറടക്കം ഇന്ന് (10-07-2022-ഞായർ) വൈകുന്നേരം 05:00 – മണിക്ക് നെല്ലിക്കൂത്ത് ജുമാ മസ്ജിദിൽ.
മാതാവ്: ഖമറുന്നീസ.
സഹോദരങ്ങൾ: ഹംദ , ഹന്ന, ഹിഷാം, ഹാമിദ്, ഹിന.







