Thiruvambady

തിരുവമ്പാടിയിൽ ഇന്ന് ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4, 5, 8, 16 വാർഡുകളിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ്‌ 15ൽ രണ്ട് പേർക്കും മൂന്നാം വാർഡിൽ മൂന്നുപേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രദേശത്ത് നിലവിൽ 151 പേർ വീടുകളിലും പതിനഞ്ചുപേർ ആശുപത്രികളിലുമായി ചികിത്സയിലുണ്ട്.

ഇന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 211 പേർക്ക് വാക്സിനേഷൻ നൽകി. നാളെ (24/04/2021) വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. തിങ്കളാഴ്ച മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ ആളുകൾക്ക് മാത്രമേ വാക്സിൻ നൽകുകയുള്ളൂ. അലോട്ട് ചെയ്യപ്പെട്ട ആളുകളുടെ പേരുവിവരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ പേരുള്ളവർക്ക് മാത്രമേ അന്നേദിവസം വാക്സിൻ ലഭിക്കുകയുള്ളൂ.

Related Articles

Leave a Reply

Back to top button