തിങ്കളാഴ്ച്ച മുതൽ വാക്സിനേഷൻ രജീസ്ട്രേഷൻ ഷെഡ്യൂൾ ചെയ്തവർക്ക് മാത്രം

തിരുവമ്പാടി: തിങ്കളാഴ്ച്ച (26/04/2021) മുതൽ ഓൺലൈൻ രജിസ്ട്രേഷനിൽ ഷെഡ്യൂൾ ചെയ്തവർക്ക് മാത്രമേ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ നൽകുകയുള്ളു. സമീപ പഞ്ചായത്തുകളിൽ നിന്ന് ഷെഡ്യൂൾ ചെയ്ത് വരുന്നവർക്ക് വാക്സിൻ ലഭിക്കുന്നില്ലായെന്ന് ഉന്നയിച്ച് വാക്സിൻ കേന്ദ്രത്തിൽ ചിലർ പ്രശ്നം ശൃഷ്ടിച്ചതാണ് ഇങ്ങനെ തീരുമാനമെടുക്കാൻ കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് പറഞ്ഞു.
തിരുവമ്പാടി പഞ്ചായത്തിലെ നിരവധി പേർ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിലും അധികപേർക്കും തിയ്യതി ഷെഡ്യൂൾ ചെയ്യാൻ സാധിക്കാത്തത് മൂലം പ്രതിസന്ധി നേരിടുന്നുണ്ട്. ഗ്രാമപഞ്ചായത്തിലെ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കെല്ലാം വാക്സിൻ ലഭ്യമാക്കാനാണ് ഗ്രാമപഞ്ചായത്ത് ശ്രമിച്ചതെന്നും ഇടത്പക്ഷം വാക്സിനേഷൻ ക്യാമ്പിലും രാഷ്ട്രീയം കളിച്ച് നാട്ടുക്കാർക്ക് എളുപ്പം വാക്സിൻ എടുക്കാനുള്ള അവസരം നഷ്ടപെടുത്തിയിരിക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.







