Thiruvambady

പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ “ഗോത്രായണം” ചിത്ര പ്രദർശനം നടത്തി

തിരുവമ്പാടി: വിദ്യാർത്ഥികൾക്കായി മാതൃഭൂമി സീഡ് ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ സാഹിത്യ വേദിയും സംയുക്തമായി പൊന്നാങ്കയം എസ് എൻ എം എൽ പി സ്കൂളിൽ ഗോത്രായനം ചിത്ര പ്രദർശനം നടത്തി.

അന്യം നിന്ന് പോകുന്ന കേരളത്തിന്റെ തനതായ കലാരൂപങ്ങളെ വിദ്യാർത്ഥികൾക്കു മുമ്പിൽ ചിത്ര പ്രദർശനത്തിന്റെ രൂപത്തിൽഅവതരിപ്പിച്ചു.

പ്രശസ്തവൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും കലാസാഹിത്യകാരനുമായ സന്തോഷ് ലിയോയുടെ നേതൃത്വത്തിൽ ആയിരുന്നു ചിത്ര പ്രദർശനം നടന്നത്.

ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. രാധാമണി ദാസൻ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപകൻ കെ ജി ദിലീപ് കുമാർ, പിടിഎ പ്രസിഡന്റ് എം എൻ മനോജ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button