യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ; വൈത്തല ഷാൻഫാരി മുസ്ലിം യൂത്ത് ലീഗ് ഭാരവാഹി അല്ല; മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

തിരുവമ്പാടി: പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ ഒളിവിൽ പാർപ്പിച്ച കേസിൽ അറസ്റ്റിലായ തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശി വൈത്തല ഷാൻഫാരി (29) മുസ്ലിം യൂത്ത് ലീഗിൻറെ ഒരു ഭാരവാഹിത്വവും വഹിക്കുന്നില്ല.
പ്രതിയായ വൈത്തല ഷാൻഫാരി മുൻ ജനറൽ സെക്രട്ടറി ആയിരുന്നു എന്നും, നിലവിൽ മുസ്ലിം യൂത്ത് ലീഗിന്റെ ഒരു ഭാരവാഹിത്വവും വഹിക്കുന്നില്ല എന്നും മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ജംഷീർ കാളിയോടത്ത് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
നിലവിലെ കമ്മിറ്റിയിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തുണ്ടായിരുന്ന വൈത്തല ഷാൻഫാരിയെ കമ്മിറ്റികളിൽ കൃത്യമായി പങ്കെടുക്കാത്തതിനെ തുടർന്ന്, മാസങ്ങൾക്ക് മുമ്പേ കമ്മിറ്റികളിൽ നിന്ന് പുറത്താക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വൈത്തല ഷാൻഫാരി (29) മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്നു എന്ന തരത്തിൽ തിരുവമ്പാടി ന്യൂസ് വാർത്ത നൽകിയിരുന്നു. മുമ്പ് നൽകിയ ഈ വാർത്ത തിരുത്തി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.







