Kerala

കരിപ്പൂര്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; പിടികൂടിയത് 1.10 കോടി രൂപയുടെ സ്വര്‍ണ്ണം

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്. രണ്ട് പേരില്‍ നിന്നായി 1.10 കോടി രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. രണ്ട് കിലോ എഴുപത് ഗ്രാം സ്വര്‍ണ്ണമാണ് ഇരുവരില്‍ നിന്നായി പിടിച്ചെടുത്തത്.

എമര്‍ജന്‍സി ലാമ്പിനകത്ത് ബാറ്ററിയുടെ രൂപത്തിലും കാര്‍ഡ്ബോര്‍ഡ് ബോക്സിനകത്തും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് അരിക്കുളം സ്വദേശി ഇസ്മായില്‍, മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ ലത്തീഫ് എന്നിവരെയാണ് എയര്‍ ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്.

Related Articles

Leave a Reply

Back to top button