Thamarassery
അറവ് മാലിന്യം ശേഖരിക്കുന്ന വാഹനത്തില്‍ നിന്നും മലിനജലം റോഡിലൊഴുകി

താമരശ്ശേരി: ഫ്രഷ് കട്ടിന്റെ അറവ് മാലിന്യം ശേഖരിക്കുന്ന വാഹനത്തില്‍ നിന്നും രക്തമടക്കമുള്ള മലിന ജലം റോഡിലൊഴുകി. നാട്ടുകാര്‍ വാഹനം തടഞ്ഞു. താമരശ്ശേരി കുടുക്കിലുംമ്മാരം റോഡില്‍ വെച്ചാണ് അറവ് മാലിന്യം ശേഖരിക്കുന്ന വാഹനം നാട്ടുകാര്‍ തടഞ്ഞത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ താമരശ്ശേരി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമേഷിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കേസെടുത്തു. താമരശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് വാഹനത്തിന് പിഴ ചുമത്തി. ടാങ്കറില്‍ വെള്ളമെത്തിച്ചാണ് വാഹനം നിര്‍ത്തിയ സ്ഥലം കഴുകി വൃത്തിയാക്കിയത്.





