Koduvally

കൂടത്തായി – കോടഞ്ചേരി റോഡിന്റെ നവീകരണം; മൈക്കാവ് അങ്ങാടിയിൽ ഗതാഗതയോഗ്യമാക്കി

കോടഞ്ചേരി: കൂടത്തായി – കോടഞ്ചേരി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി മൈക്കാവിൽ കല്ലുങ്കുകളുടെ നിർമാണം നടന്ന സമയത്ത് റോഡ് പൂർണമായും ഗതാഗതയോഗ്യം അല്ലാതിരുന്നതിനാൽ വാഹന ഗതാഗതം ദുഷ്കരം ആയിരുന്നു. കഴിയുന്നത്ര വേഗം ഈ റോഡിന്റെ പണി തീർക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മൈക്കാവ് അങ്ങാടിയുടെ ഹൃദയഭാഗത്ത് ഇപ്പോൾ ഏകദേശം എല്ലാ പണിയും തന്നെ കഴിഞ്ഞ ലക്ഷണമാണ്.

പണിതീർന്ന ഭാഗം ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.ഇപ്പോൾ കോടഞ്ചേരിയിൽ നിന്ന് കൂടത്തായിയിലേക്ക് പോകേണ്ടവർക്ക് മൈക്കാവ് വഴി യാത്ര സാധ്യമായിട്ടുണ്ട്. മുൻപ് മൈക്കാവ് വഴിയുള്ള യാത്ര സാധ്യമല്ലാതിരുന്നതിനാൽ പല സ്ഥലങ്ങളിലൂടെ ചുറ്റി പോകണമായിരുന്നു. ലോക്ക്ഡൌൺ കഴിയുന്ന സമയം ആകുമ്പോളേക്കും ഗതാഗതം സാധാരണ ഗതിയിലേക്ക് മാറുമ്പോൾ വലിയ ഒരു ആശ്വാസം ആയിരിക്കും ഇത്.കൂടത്തായി പോകുന്ന വഴി ഇപ്പോളും പലസ്ഥലങ്ങളിലും റോഡും, കലുങ്കും പണികൾ നടക്കുന്നതിനാൽ മൈക്കാവ് അങ്ങാടി കഴിഞ്ഞാൽ പലയിടങ്ങളിലും ഒരു സൈഡിൽ കൂടിയാണ് ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button