Koodaranji

കൂടരഞ്ഞിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം:പോലീസ് അന്വേഷണം ആരംഭിച്ചു

കൂടരഞ്ഞിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കരിങ്കുറ്റി തൂപ്പുങ്കര ജോസിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ കള്ളൻ കയറിയത്.

മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച മോഷ്ടാവ് ഫർണിച്ചറുകൾ കുത്തിപ്പൊളിച്ചെങ്കിലും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. കുറച്ച് പണവും വാച്ചും മാത്രമാണ് നഷ്ടപ്പെട്ടത്. വീട്ടുകാർ ആശുപത്രിയിൽപോയ സമയത്താണ് സംഭവം. ശനിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു.

Related Articles

Leave a Reply

Back to top button