Thamarassery

എക്‌സൈസ് സ്‌ക്വാഡ് പരിശോധന; മാരക മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പിടിയില്‍

താമരശ്ശേരി: കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി കോഴിക്കോട്-താമരശ്ശേരി ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പിടിയില്‍. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടില്‍ പി ഫൈസല്‍(28) ആണ് പിടിയിലായത്. ജീപ്പില്‍ കടത്തുകയായിരുന്ന 50 ഗ്രാം എം ഡി എം എ(മെത്തലീന്‍ ഡയോക്‌സി മെത്താംഫീറ്റമിന്‍) ആണ് യുവാവില്‍ നിന്നും കണ്ടെടുത്തത്. പിടിച്ചെടുത്ത എം ഡി എം എയ്ക്ക് വിപണിയില്‍ രണ്ട് ലക്ഷം രൂപ വില മതിക്കും.

പ്രതി സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ദേവദാസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ഐ ബി ഇന്‍സ്‌പെക്ടര്‍ എ പ്രജിത്ത്,പ്രിവന്റീവ് ഓഫീസര്‍ ടി പി ബിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് ആര്‍ ദീന്‍ദയാല്‍, സന്ദീപ് എന്‍ എസ്, പി അജിത്ത്, എ അനുരാജ്, ടി എം സൈമണ്‍, എ അരുണ്‍, ഡ്രൈവര്‍മാരായ അബ്ദുല്‍കരീം, പ്രബീഷ് എന്നിവടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Back to top button