CharamamThamarassery
വീടിനടുത്തുള്ള കുളത്തിൽ വീണ് ഏഴുവയസുകാരൻ മരിച്ചു

താമരശ്ശേരി: വീടിന് പിന്നിലുള്ള കുളത്തിൽ വീണ് ഏഴുവയസുകാരൻ മരിച്ചു.
ചമൽ വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിൽ ജംഷീറിന്റെ ഏകമകൻ മുഹമ്മദ് ഹംദാൻ (7) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലോറം ഗവ. എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്: മുഹ്സിന ബാനു.
ഖബറടക്കം നാളെ (08-06-2021- ചൊവ്വ) മലോറം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.







