Thiruvambady
മുക്കം ഫയർഫോഴ്സിന്റെ കാരുണ്യഹസ്തം വീണ്ടും

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ കിഡ്നി രോഗിക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ എറണാകുളത്തു നിന്നും മരുന്നുകൾ എത്തിച്ചു നൽകി.
മുക്കം ഫയർ ഓഫീസർ ജയപ്രകാശ്, സിവിൽ വളണ്ടിയർ ശനീഷ്, പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ എന്നിവർ ചേർന്ന് മരുന്ന് രോഗിക്ക് വീട്ടിൽ എത്തിച്ചുനൽകി. യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, ജനാർദ്ദനൻ, ഷിബു കെ വി, റിയാസ്, മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു.







