Kodanchery

ലോക രക്തദാന ദിനം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി : നോളജ് സിറ്റി ലോക രക്തദാന ദിനമായി ആചരിക്കുന്ന ജൂണ്‍ 14ന്റെ ഭാഗമായി മര്‍കസ് ലോ കോളജില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മര്‍കസ് ലോ കോളജിലെ എന്‍ എസ് എസിന്റെയും മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ബോധവത്കരണം സംഘടിപ്പിച്ചത്.

അടുത്ത ദിവസം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കോഴിക്കോട് വിമണ്‍ ആന്‍ഡ് ചൈല്‍ഡ്് ഹോസ്പിറ്റലിലേക്ക് നൂറ് യൂണിറ്റ് രക്തം ദാനം ചെയ്യും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി സംഗമം ഉദ്ഘാടനം ചെയ്തു. മിഹ്‌റാസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷിറാസ് ബോധവത്കരണ ക്ലാസ് എടുത്തു. പ്രൊഫ. ഇബ്‌റാഹീം മുണ്ടക്കല്‍, സലാം ചമല്‍ സംസാരിച്ചു. മിഹ്‌റാസ് ഡയറക്ടര്‍ അഫ്‌സല്‍ കോളിക്കല്‍ സ്വാഗതവും എന്‍ എന്‍ എസ് കോഡിനേറ്റര്‍ സ്വാലിഹ് അഹ്മദ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button