Kodanchery
ഉന്നത വിജയികളെ അനുമോദിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ മുപ്പത്തിയാറ് വിദ്യാർത്ഥികളെ മെമൻ്റോ നല്കി അനുമോദിച്ചു.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി ടി എ പ്രസിഡണ്ട് റോക്കച്ചൻ പുതിയടത്ത്, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ നൗറിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പൂർവ വിദ്യാർത്ഥി സോനാ തെരേസ സാജു മറുപടി പ്രസംഗം നടത്തി. സ്കൂൾ സീനിയർ അസിസ്റ്റൻറ് സിന്ധു ജോസഫ് പരിപാടിക്ക് നന്ദി അറിയിച്ചു.