Thiruvambady
കറ്റിയാട് ജങ്ഷനിൽ വെള്ളക്കെട്ട്: ഗതാഗതദുരിതം

തിരുവമ്പാടി : തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ കറ്റിയാട് ജങ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ പൊറുതിമുട്ടി കാൽനടയാത്രക്കാരും വാഹനങ്ങളും. ഗതാഗത തിരക്കേറിയ റോഡിൽ ആഴ്ചകളായി മഴവെള്ളം തളംകെട്ടിക്കിടക്കുകയാണ്. തകർന്നുകിടക്കുന്ന റോഡിൽ ചെളിവെള്ളം നിറഞ്ഞിനിൽക്കുന്നതിനാൽ കുഴികളുടെ ആഴംമറിയാതെ വാഹനങ്ങളുടെ അടിഭാഗം റോഡിൽ തട്ടുന്ന സ്ഥിതിയാണ്.
ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിടുന്നതും പതിവുകാഴ്ച. നവീകരണ പ്രവൃത്തി നടക്കുന്ന തിരുവമ്പാടി-മറിപ്പുഴ പൊതുമരാമത്ത് വകുപ്പ് റോഡിലാണ് അഗാധ ഗർത്തങ്ങൾ. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കും ദുരിതമായിരിക്കുകയാണ് വെള്ളക്കെട്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.