Thiruvambady

തിരുവമ്പാടിയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ്

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഏഴ് പേരുടെ ആന്റിജൻ ടെസ്റ്റിൽ ലഭിച്ച ഒരു പോസിറ്റീവ് ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ രോഗ മുക്തിനേടി. നിലവിൽ പഞ്ചായത്ത് പരിധിയിൽ 88 പേർ ചികിത്സയിൽ കഴിയുന്നു. വാർഡ് 4, 9, 17 എന്നിവയിൽ ഓരോ വ്യക്തികൾക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് 137 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകി.

സേക്രട്ട് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്ന് 50 പേർക്ക് ആർ ടി പി സി ആർ പരിശോധന നടത്തി. നാളെ പുന്നക്കൽ യു പി സ്കൂളിൽ വച്ച് ആന്റിജൻ, ആർ ടി പി സി ആർ ടെസ്റ്റുകൾ ഉണ്ടായിരിക്കും. കോവിഡ് വാക്സിനേഷൻ സുഗമമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പുല്ലൂരാംപാറ യു പി സ്കൂളിൽ അഡീഷണൽ വാക്സിനേഷൻ സെന്റർ നാളെ ആരംഭിക്കും. 150 പേർക്ക് സെന്ററിൽ വച്ച് വാക്സിനേഷൻ നൽകും.

Related Articles

Leave a Reply

Back to top button