Kodanchery

ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ റോഡ് പണിമൂലം പ്രശ്നങ്ങൾ

കോടഞ്ചേരി: ലോക്ക്ഡൗണിൽ ഇളവ് വന്നതോടുകൂടി ഇതുവരെ പുറത്തിറങ്ങാൻ മടിച്ചിരുന്ന ആളുകൾ പുറത്തിറങ്ങാൻ തുടങ്ങി റോഡിൽ വാഹന ഗതാഗതവും സാധാരണ ഗതിയിലേക്ക് ഏതാണ്ടൊക്കെ എത്തി. മൈക്കാവ് കൂടത്തായി റോഡിന്റെ അവസ്ഥ വളരെ പരിതാപകരമായി ഇപ്പോൾ തുടരുകയാണ്. റോഡ് വികസനത്തിന് വേണ്ടി സൈഡിലെ കെട്ടുകൾ കെട്ടിയെടുത്ത് മൂലം മഴവെള്ളം റോഡിൽ തന്നെ കെട്ടിക്കിടക്കുകയാണ്.

കഴിഞ്ഞവർഷം തുടങ്ങിയ കലുങ്ക് പണിയും ഇതുവരെ പൂർത്തിയായിട്ടില്ല. സുഖമായി ബസ്സുകൾ ഓടിക്കൊണ്ടിരുന്ന റോഡിൽ ഇനി ഗതാഗതം സാധ്യമാകണമെങ്കിൽ ഒരുപാട് പണികൾ ബാക്കിയുണ്ട്. നിലവിലുള്ള രീതിയിൽ കല്ലിങ്കല് മുകളിൽ കൂടി ബസ്സുകൾ സഞ്ചാരയോഗ്യമാകുവാൻ സാധ്യത വിരളമാണ്. വികസനത്തിനായി ബുദ്ധിമുട്ടുകൾ സഹിക്കാൻ ജനങ്ങൾ തയ്യാറാകുമ്പോളും വേഗത്തിൽ പണി തീർക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
മഴ ശക്തമായാൽ റോഡിൽ വെള്ളം കെട്ടി കിടക്കുവാനും വാഹനങ്ങൾ അതിലെ കടന്നു പോകുവാനും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. വാഹന ഗതാഗതങ്ങൾ തീരെ കുറഞ്ഞ ഇരുന്ന ലോക്ഡൗൺ സമയത്ത് റോഡ് പണികൾ ഏതാണ്ടൊക്കെ പൂർത്തിയാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ഇളവുകൾ വന്ന സമയത്ത് ആളുകൾക്ക് ബുദ്ധിമുട്ടേണ്ടി വരികയയില്ലായിരുന്നു. ബന്ധപ്പെട്ട അധികാരികളുടെയും വകുപ്പുകളുടെയും കൃത്യമായ ഇടപെടലും ധൃതഗതിയിലുള്ള പണി പൂർത്തിയാക്കലും ആണ് ഇനി ഇവിടെ ആവശ്യമായിട്ടുള്ളത്.

Related Articles

Leave a Reply

Back to top button