Thamarassery
പച്ചക്കറി കട കേന്ദ്രീകരിച്ച് ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് താമരശ്ശേരി പോലീസിന്റെ പിടിയില്‍

താമരശ്ശേരി: പച്ചക്കറി കട കേന്ദ്രീകരിച്ച് ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് താമരശ്ശേരി പോലീസിന്റെ പിടിയില്‍. താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനിലെ കോര്‍ണര്‍ വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 30 പേക്കറ്റ് ഹാന്‍സ് പിടികൂടി. സംഭവത്തില്‍ അണ്ടോണ സ്വദേശി റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി എസ് ഐ ശ്രീജേഷിന്റെ നേതൃത്വത്തില്‍ സി പി ഒ മാരായ മണിലാല്‍, പ്രസാദ്, സുജാത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






