Mukkam

കള്ളാടി-മേപ്പാടി തുരങ്കപാതക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി സി.പി.ഐ.എം

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ആവിഷ്‌കരിക്കുന്ന എക്കാലത്തെയും വലിയ പദ്ധതിയായ നിർദിഷ്ട കള്ളാടി-മേപ്പാടി തുരങ്കപാത പ്രവർത്തി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സി.പി.ഐ.എം, ഒരു നാടിന്റെ സ്വപ്നത്തിനാണ് പ്രതിപക്ഷം എതിര് നിൽക്കുന്നതെന്നും തിരുവമ്പാടിയിലെ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറാവണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

[ads1]

ഈ വിഷയത്തിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫും പ്രതിഷേധവുമായി രംഗത്തെത്തി കേരളത്തിലെ സ്വപ്നപദ്ധതിയായ കള്ളാടി-മേപ്പാടി തുരങ്കപാതയെ തുരങ്കം വെക്കാൻ നോക്കരുതെന്നും, തിരുവമ്പാടി മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ പ്രതിപക്ഷനേതാവിന്റെ ഈ പ്രസ്താവനയോടുള്ള തങ്ങളുടെ അഭിപ്രായം തുറന്നു പറയണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

കേരളത്തിലെ മുൻനിര ഓൺലൈൻ മാധ്യമമായ എ.ബി.സി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് തുരങ്കപാതയെക്കുറിച്ച് പ്രതിപാദിച്ചത്.

Related Articles

Leave a Reply

Back to top button