താമരശേരി ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണിൽ തുടരുന്നു

താമരശേരി: താമരശേരി ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി തുടരുന്നു. പഞ്ചായത്തില്‍ നിലവില്‍ 108 കോവിഡ് രോഗികളാണുള്ളത്. ഇതില്‍ 95 പേര് വീട്ടില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുമാണുള്ളത്. വെള്ളിയാഴ്ച എട്ടു പേര്‍ക്കുകൂടി കോവിഡ് പോസിറ്റീവായി.
കഴിഞ്ഞ ബുധനാഴ്ച ടിപിആര്‍ 30 ല്‍ കൂടുതലായതാണ് പഞ്ചായത്തിനെ ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി തുടരാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് കാറ്റഗറി ബിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
വരും ദിവസങ്ങളില്‍ ടിപിആര്‍ കുറയ്ക്കുന്നതിനുവേണ്ടി പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.





