Thiruvambady

പഞ്ചായത്ത് ലൈബ്രറിയോടുള്ള അവഗണന അവസാനിപ്പിക്കുക; എൽ ഡി എഫ്

തിരുവമ്പാടി ടൗണിൽ സ്ഥിതിചെയ്യുന്ന നൂറു കണക്കിനു വായനക്കാരുടെ സിരാകേന്ദ്രമായ പഞ്ചായത്തു ലൈബ്രറിയോടുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് എൽ ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
മാസങ്ങളായി അടഞ്ഞുകിടക്കുന്ന വായനശാലയിലെ പുസ്തകങ്ങളും പത്രങ്ങളും ഫർണിച്ചറുകളും ചിതലരിച്ച അവസ്ഥയിലും ടി വി പ്രവർത്തിക്കാത്തതുമാണെന്നും
ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഇരുനില കെട്ടിടവും മത്തായി ചാക്കോ ഹാളും അനാഥമായി കിടക്കുകയാണെന്നും ഈ അവസ്ഥക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്നും പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. വായനശാലയിൽ ലൈബ്രെറിയനെ നിയമിക്കാത്തതും കമ്മിറ്റി ചൂണ്ടിക്കാട്ടി.

യോഗത്തിൽ ജോയി മ്ലാങ്കുഴി, ജോളി ജോസഫ്, സി എൻ പുരുഷോത്തമൻ, സി ഗണേഷ് ബാബു, സുനിൽ ജോർജ്, രഘു ലാൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button