Kodanchery

ശ്രേയസ് പുലിക്കയം യൂണിറ്റ് കർഷകസംഗമം സംഘടിപ്പിച്ചു:

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച കർഷകസംഗമം വാർഡ് മെമ്പർ സൂസൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ ഫാദർ ജേക്കബ് ചുണ്ടക്കാട്ട് അദ്ധ്യക്ഷം വഹിച്ചു.

മേഖലാ കോർഡിനേറ്റർ ലിസി റെജി മുഖ്യസന്ദേശം നൽകി.മികച്ച കർഷകനായ ഷാജി തിരുമലയെ ഫാദർ ജേക്കബ് ചുണ്ടക്കാട്ട് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. മികച്ച ക്ഷീരകർഷകയായ ജെസ്സി പിണക്കാട്ടിനെ വാർഡ് മെമ്പർ സൂസൻ വർഗീസ് ആദരിച്ചു. പ്രസ്തുത ചടങ്ങിൽ പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയ ആഷ്‌ന സണ്ണിയെ അനുമോദിച്ചു.

500 കുടുംബങ്ങൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് ഇടയത്തുപാറ, ഷാജി തിരുമല സെക്രട്ടറി ഷിൽബി രാജു എന്നിവർ ആശംസകൾ അർപ്പിച്ചു. സി ഒ ജോസ് കുറൂർ സ്വാഗതവും സി ഓ ലിജി സുരേന്ദ്രൻ നന്ദിയും അർപ്പിച്ചു.

Related Articles

Leave a Reply

Back to top button