Thiruvambady
കൃഷ്ണഗിരി ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിന്ന ആറാട്ടുത്സവം ആറാട്ടിനെഴുന്നള്ളിക്കലോടെ സമാപിച്ചു. അത്തിപ്പാറ ചുള്ളിക്കാട്ടുകടവിൽനിന്ന് ആരംഭിച്ച ആറാട്ടിനെഴുന്നള്ളിക്കൽ ആഘോഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്നു.
ചടങ്ങുകൾക്ക് േക്ഷത്രംതന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി, മേൽശാന്തി ഹരിദാസൻ കൊളപ്പാട്ട് എന്നിവർ കാർമികത്വം വഹിച്ചു. ആഘോഷപരിപാടികൾക്ക് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് തങ്കപ്പൻ കോമ്പാറ, സെക്രട്ടറി വേലായുധൻ തുമ്പക്കോട്, പരമേശ്വരൻ കോമ്പാറ, പ്രകാശൻ ചെങ്ങോത്ത്, ജിഷ്ണു രാജൻ, സുജൻ വാവോലിക്കൽ എന്നിവർ നേതൃത്വം നൽകി.