Kozhikode

റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ചനിലയിൽ എട്ടുകിലോ കഞ്ചാ‌വ് കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിൽ ബാഗിൽ ഉപേക്ഷിച്ചനിലയിൽ എട്ടുകിലോ കഞ്ചാ‌വ് കണ്ടെത്തി. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സും എക്സൈസ് റേഞ്ച് ഓഫീസും ചേർന്ന് ഞായറാഴ്ച രാവിലെ ‌നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.

നാലാം പ്ലാറ്റ്ഫോമിലെ വിശ്രമമുറിക്ക് സമീപമാണ് ബാഗിൽ നാലു കെട്ടുകളിലായി കഞ്ചാവ് സൂക്ഷിച്ചത്. ലോക്ഡൗണായതിനാൽ ആർ.പി.എഫും എക്സൈസും സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്താറുണ്ട്. പരിശോധനയിൽ ആർ.പി.എഫ്. എസ്.ഐ. എസ്.കെ. സുനിൽകുമാർ, എ.എസ്.ഐ. ജി. അശോകൻ, ഹെഡ് കോൺസ്റ്റബിൾ ബിനു, കോൺസ്റ്റബിൾ ജയചന്ദ്രൻ, എക്സൈസ് ഇൻസ്പെക്ടർ ഒ.ബി. ഗണേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി, പ്രിവന്റീവ് ഓഫീസർ കെ.പി. റഷീദ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button