Thiruvambady
പെട്രോളിയം വില വർധനവിനെതിരെ; ചക്ര സ്തംഭനം സമരം നടത്തി

തിരുവമ്പാടി: പെട്രോളിയം വില വർധനവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി തിരുവമ്പാടിയിലും ചക്ര സ്തംഭനം സമരം നടത്തി.
സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്തമായാണ് സമരം നടന്നത്.
രാവിലെ 11 മുതല്‍ 11.15 വരെ വാഹനങ്ങള്‍ എവിടെയാണോ അവിടെ നിർത്തിയിട്ടാണ് പ്രതിഷേധ സമരം നടന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം.
തിരുവമ്പാടിയിൽ നടന്ന സമരപരിപാടിക്ക് ജോളി ജോസഫ്, സി.ഗണേഷ് ബാബു ,കെ എം മുഹമ്മദലി,ജമീഷ് ഇളംതുരുത്തി, പി ജെ ജോസ്, ജിബിൻ പി ജെ, അബ്ബാസ്. സി കെ, മുനീർ കാരാടി, ലിനീഷ് എ പി തുടങ്ങിയവർ നേതൃത്തം നൽകി.







