Koombara
സഞ്ചരിക്കുന്ന പുസ്തക വണ്ടിയുമായി കൂമ്പാറ ഫാത്തിമബി ഹയർ സെക്കണ്ടറി സ്കൂൾ

കൂമ്പാറ: വായനദിനത്തിൽ വ്യത്യസ്ത മാതൃകയുമായി കൂമ്പാറഫാത്തിമബി ഹയർ സെക്കണ്ടറി സ്കൂൾ. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അടങ്ങിയ പുസ്ത വണ്ടിയുമായി അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തുന്നതായിരുന്നു പരിപാടി. പത്ത് കേന്ദ്രങ്ങളിലാണ് രക്ഷിതാക്കളുടെ സഹായത്തോടെ മൊബൈൽ ലൈബ്രറി കേന്ദ്രീകരിച്ചത്.
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും നൽകി.ദേശീയ അധ്യാപക അവാർഡ് ജേതാവും സ്കൂൾ പ്രധാനധ്യാപകനുമായ നിയാസ് ചോല പുസ്തകവണ്ടി ഫ്ളാഗ് ഓഫ് ചെയ്യ്തു. വാർഡ് മെമ്പർ ബിന്ദു ജയൻ പുസ്തവിതരണോദ്ഘാടനം നിർവഹിച്ചു.കഥാ വായന, ചിത്രവായന,കഥാപാത്ര അവതരണം,വാർത്ത വായന, കല്യാലാപനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. അധ്യാപകരായ പി.സി സുഹറ, പി.അബുബക്കർ,സീ.കെ അബ്ദുൽ സലീം,പിടിഎ ഭാരവാഹികളായ നാസർ കടക്കാടൻ,ഫൈസൽ കൂമ്പാറ എന്നിവർ നേതൃത്വം നൽകി







