Kozhikode

കെ.എസ്.ആർ.ടി.സി. എൽ.എൻ.ജി. ബസ് സർവ്വീസ്. ആരംഭിച്ചു

കോഴിക്കോട്: കെ.എസ്.ആർ.ടി.സി.യുടെ എൽ.എൻ.ജി. ബസ് ചൊവ്വാഴ്ച കോഴിക്കോടെത്തി. കെ.എസ്.ആർ.ടി.സി.യുടെ പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിത ഇന്ധനത്തിലേക്ക് മാറിയത്. നിലവിലുള്ള 400 ബസുകൾ എൽ.എൻ.ജി.യിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ രണ്ടു ബസുകൾ സർവീസ് ആരംഭിച്ചിട്ടുള്ളത്.

എറണാകുളം-കോഴിക്കോട് സർവീസാണ് ചൊവ്വാഴ്ച ആരംഭിച്ചത്. രാവിലെ 6.10-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ബസ് 11-ന് കോഴിക്കോടെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. 2.30-ന് എറണാകുളത്തേക്ക് മടങ്ങും. എറണാകുളം ഡിപ്പോയുടെ വണ്ടിയാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടു ബസുകൾ മൂന്നുമാസത്തേക്ക് കേരളത്തിൽ സർവീസ് നടത്തുന്നത്. ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ 900 കിലോമീറ്റർ ഓടും. 35 സീറ്റാണുള്ളത്. സുഖകരമായി യാത്രചെയ്യാനായി എന്ന് ആദ്യട്രിപ്പിലെ യാത്രക്കാർ പറഞ്ഞു.

കോഴിക്കോട്ട് ഡി.ടി.ഒ. വി. മനോജ് കുമാർ, ഡിപ്പോ എൻജിനിയർ എ.പി. ഷാജിത്ത്, ജനറൽ കൺട്രോളിങ്‌ ഇൻസ്പെക്ടർ കെ.പി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ പുതിയ ബസിനും യാത്രക്കാർക്കും കോഴിക്കോട്ട് സ്വീകരണം നൽകി.

Related Articles

Leave a Reply

Back to top button