Kozhikode

കോഴിക്കോട് കാർ മോഷ്ട്ടിച്ച മൂന്ന് പേർ പിടിയിലായി

കോഴിക്കോട്: സിവിൽ സ്റ്റേഷൻ, ഗാന്ധി ആശ്രമത്തിന് സമീപം വർക്ക്‌ഷോപ്പിൽ നന്നാക്കാൻ നൽകിയ കാർ മോഷ്ടിച്ച മൂന്നുപേരെ നടക്കാവ് പോലീസ് കോട്ടയം കടുത്തുരുത്തിയിൽനിന്ന് പിടികൂടി.

തൃശ്ശൂർ ഇരിയാൻകുട്ടി മാമ്പാറ ഒളിക്കടവ് ചെമ്പാട്ട് റിയാദ് (20), ആലപ്പുഴ കച്ചാനം ഭരണിക്കാവ് രങ്കൻ ഭവനത്തിൽ മഹേഷ് (23), പറവൂർ മണ്ടം ചാരുതോപ്പിൽ മിഥുൻ ലാൽ (23) എന്നിവരെയാണ് കടുത്തുരുത്തി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അർധരാത്രിയാണ് സംഘം മൂഴിക്കലിലെ വാട്ടർസർവ്വീസ് കേന്ദ്രത്തിൽനിന്ന്‌ മോഷ്ടിച്ച ബൈക്കുമായി വർക്ക്‌ഷോപ്പിലെത്തി കാർ മോഷ്ടിച്ചത്. ഇവിടെനിന്ന് പോകുന്നവഴി പന്നിയങ്കരയിലെ പെട്രോൾ ബങ്കിലും മോഷണംനടത്താൻ ശ്രമിച്ചിരുന്നെന്ന് നടക്കാവ് പോലീസ് പറഞ്ഞു.

പിന്നീട് കടുത്തുരുത്തിയിലേക്ക് പോകുകയായിരുന്നു. അവിടെനിന്ന് വാഹനപരിശോധനയ്ക്കിടയിലാണ് മൂന്നുപേരും പിടിയിലായത്

Related Articles

Leave a Reply

Back to top button