Mukkam

ചാ​ലി​യാ​റി​ലെ അ​ന​ധി​കൃ​ത മ​ണ​ല്‍ മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി

മു​ക്കം: ചാ​ലി​യാ​റി​ലെ അ​ന​ധി​കൃ​ത മ​ണ​ല്‍ മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പ​ക​ല്‍ സ​മ​യ​ത്ത് മ​ണ​ല്‍ വാ​രി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പ​തി​നെ​ട്ട്‌ തോ​ണി​ക​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി. വാ​ഴ​ക്കാ​ട് പോ​ലീ​സി​ന് കീ​ഴി​ലു​ള്ള ‘ചാ​ലി​യാ​ര്‍ ര​ക്ഷ​ക​ന്‍ ‘ എ​ന്ന ബോ​ട്ടി​ലെ​ത്തി​യാ​ണ് പോ​ലീ​സ് തോ​ണി​ക​ള്‍ പി​ടി​കൂ​ടി​യ​ത്.

രാ​വി​ലെ പ​തി​നൊ​ന്നി​ന് വാ​ഴ​ക്കാ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​ഷീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘ​മെ​ത്തി​യ​ത്. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ മ​ണ​ല്‍ എ​ടു​ത്ത് കൊ​ണ്ടി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സ​വും ചാ​ലി​യാ​ര്‍ പു​ഴ​യി​ലെ ചെ​റു​വാ​ടി​ക്ക​ട​വി​ല്‍ നി​ന്ന് മ​ണ​ല്‍ ക​ട​ത്തി​യ മൂ​ന്നു വ​ഞ്ചി​ക​ള്‍ വാ​ഴ​ക്കാ​ട് പോ​ലീ​സും മു​ക്കം പോ​ലീ​സ് ചേ​ര്‍​ന്ന് പി​ടി​കൂ​ടി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. അ​ര്‍​ധ​രാ​ത്രി മ​ണ​ല്‍ ക​ട​ത്തി​പ്പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യും ചെ​റു​വാ​ടി​ക്ക​ട​വി​ല്‍ നി​ന്ന് മു​ക്കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചെ​റു​വാ​ടി തേ​നേ​ങ്ങ​പ​റ​മ്പി​ല്‍ നി​ന്നും മ​ണ​ല്‍ കൊ​ള്ള​ക്കു പ​യോ​ഗി​ച്ചി​രു​ന്ന ന​മ്പ​ര്‍ പ്ലേ​റ്റി​ല്ലാ​ത്ത ഒ​രു വാ​ഹ​ന​വും പി​ടി​കൂ​ടി. അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി

Related Articles

Leave a Reply

Back to top button