Mukkam

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റി ഉപവാസ സമരം നടത്തി

മുക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്തും മേഖലയിലെ വിവിധ യൂണിറ്റുകളിലും ഉപവാസ സമരം സംഘടിപ്പിച്ചു.

കോവിഡ് കാലത്തെ വാടക ഒഴിവാക്കുക, വ്യാപാരികൾക്ക് പലിശരഹിത വായ്പ അനുവദിക്കുക, ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, കോവിഡ് കാലത്തെ പലിശ ഒഴിവാക്കുക, കോവിഡ് മൂലം മരിച്ച വ്യാപാരികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകുക, ഇന്ധനവില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസ സമരം.

മുക്കത്ത് നടന്ന ഉപവാസ സമരം മേഖല പ്രസിഡന്റ് കെ.ടി. നളേശൻ ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞവറാൻ അധ്യക്ഷനായി. മേഖല സെക്രട്ടറി ടി.എ. അശോക് മുഖ്യ പ്രഭാഷണം നടത്തി.

യൂണിറ്റ് സെക്രട്ടറി യു.ശശിധരൻ, സർവം ഗിരീഷ് ബാബു, ബാബു ചെമ്പറ്റ, ജയ്സൺ, റഫീഖ് സലാല മൊബൈൽ, ബാബു തുടങ്ങിയവർ സംസാരിച്ചു. അഗസ്ത്യൻ മുഴിയിൽ നടന്ന സമരത്തിൽ കെ.ടി. നളേശൻ, സർവം ഗിരീഷ് ബാബു, റൈനീഷ് നീലാംബരി, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

നോർത്ത് കാരശ്ശേരിയിൽ സുബ്രഹ്മണ്യൻ, ബാബു ചെമ്പററ, ഇത്താലുട്ടി, എന്നിവരും മറ്റ് യൂണിറ്റുകളിൽ മോയിൻ, ബാബു, രവി, സഹദേവൻ, കണ്ടൻകുട്ടി, മുഹമ്മദ് കാരമൂല, അബ്ദുള്ള ചെറുവാടി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button