Thamarassery

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ട്രൂ നാറ്റ് മെഷീനും 160 കെ വി സബ് സ്റ്റേഷനും പ്രവര്‍ത്തന സജ്ജമായി

താമരശ്ശേരി: കേരള സർക്കാർ 2018 – 19 വർഷക്കാലയളവിൽ അനുവദിച്ച 31 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 160 കെ വി എ സബ്സ്റ്റേഷൻ പ്രവർത്തന യോഗ്യമായി. അതോടൊപ്പം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ ഹെൽത്ത്‌ സർവീസ് അനുവദിച്ച് നൽകിയ ട്രൂ നാറ്റ് മെഷീനും പ്രവർത്തന യോഗ്യമായി. ദേശീയ ആരോഗ്യ ദൗത്യം മുഖേനെ അനുവദിച്ച 7.15 ലക്ഷം രൂപ ചിലവഴിച്ച് ബയോ സേഫ്റ്റി ക്യാബിനറ്റ്, ട്രൂ നാറ്റ് പരിശോധന ചെയ്യുന്നതിനുള്ള മുറി എന്നിവയും സജ്ജമാക്കി. കഫം പരിശോധനയും കോവിഡ് പരിശോധനയും ഈ മെഷീൻ ഉപയോഗിച്ചു ചെയ്യാൻ സാധിക്കും.

ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങ് ബഹുമാനപ്പെട്ട കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ ഡോ എം.കെ മുനീർ ട്രൂ നാറ്റ് മെഷീൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തോമസ് ബാബു കളത്തൂർ അധ്യക്ഷനായ ചടങ്ങിൽ താമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദു റഹ്മാൻ മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖ് അലി, ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ കെ.പി സുനീർ , ടി.എം രാധാകൃഷ്ണൻ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രെസിഡന്റ് കദീജ സത്താർ, വികസനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ടി അയൂബ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ, കൊടുവള്ളി ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ കെ എം അഷ്റഫ് മാസ്റ്റർ, സുമ രാജേഷ്, എ.കെ കൗസർ മാസ്റ്റർ, ബുഷ്‌റ ഷാഫി ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രൻ, ജില്ലാ ടി ബി ഓഫീസർ പ്രമോദ് കുമാർ, എം ഒ ടി സി മുക്കം, ഡോ. ഷാജി, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ബിജിൻ പി ജേക്കബ് ,ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, അശോകൻ നഴ്സിങ് സൂപ്രണ്ട് എന്നിവർ സംസാരിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. എം കേശവനുണ്ണി സ്വാഗതവും എസ് ടി എസ് മുക്കം ശശി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button