Kozhikode

മൊബൈൽ മോഷണ ശ്രമത്തിനിടെ അക്രമത്തിന്ന് ഇരയായ അതിഥി തൊഴിലാളിയെ ഡോ.എം.കെ.മുനീർ എം.എൽ.എ സന്ദർശിച്ചു

എളേറ്റിൽ: എളേറ്റിൽ വട്ടോളിയിൽ കഴിഞ്ഞ ദിവസം മൊബൈൽ കവർച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ച ബീഹാർ സ്വദേശി അലി അക്ബറിനെ ഡോ.എം.കെ മുനീർ എം.എൽ.എ സന്ദർശിച്ചു.അക്രമി സംഘത്തിന്ന് കടുത്ത ശിക്ഷ നൽകണമെന്ന് അദ്ദേഹം  ആവശ്യപ്പെട്ടു.

മെബൈൽ കൈക്കലാക്കിയ കവർച്ചാ സംഘം അലി അക്ബറിനെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.പരിക്കേറ്റതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അലി അക്ബർ ജോലിക്ക് പോകാൻ കഴിയാതെ  താമസസ്ഥലത്ത് വിശ്രമത്തിലാണിപ്പോൾ.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റി,വൈ.പ്രസിഡൻറ് വി.കെ അബ്ദുറഹിമാൻ, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഇബ്രാഹീം എളേറ്റിൽ, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ ഗഫൂർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉസയിൻ, മണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷൻ മുജീബ് ചളിക്കോട് ,ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി അഷ്റഫ് ,കെ. പി സുഹൈൽ, കെ.പി റാഫി, എം.മൊയ്തീൻ കുഞ്ഞി എന്നിവർ എം.എൽ.എയൊടെപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button