Thamarassery

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഓടിയെത്തിയ യുവാവിന് കുത്തേറ്റു

താമരശ്ശേരി: ചമൽ പ്ലാപ്പറ്റയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഓടിയെത്തിയ സമീപവാസി പ്ലാപ്പറ്റ പുതുപ്പാടിക്കുന്ന് ഗംഗാധരൻ്റെ മകൻ നിതിൻ (21) നാണ് കുത്തേറ്റത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. മാരകമായി പരിക്കേറ്റ നിതിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി ,ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.

താമരശ്ശേരി ഈർപ്പോണ സ്വദേശിയും നേരത്തെ കെ.എസ്.ആർ.ടിസിയിൽ എം പാനൽ ജീവനക്കാരനും നിലവിൽ സ്വകാര്യ ബസ്സിൽ ജോലി ചെയ്യുന്നയാളും പ്ലാപറ്റ താമസക്കാരനായ വിജയനാണ് കുത്തി പരിക്കേൽപ്പിച്ചത്. ഇയാളുടെ അയൽപക്കത്തെ വീട്ടിലെ മരണാനന്തര ചടങ്ങിനിടയിലാണ് അവിടെ വെച്ച് മറ്റുള്ളവരുമായി വാക്കേറ്റമുണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന യാളാണ് കുത്തേറ്റ നിതിൻ.

Related Articles

Leave a Reply

Back to top button