Karassery

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചോണാട് പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ല; പ്രതിഷേധവുമായി ഡി വൈ എഫ് ഐ

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചോണാട് പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ലന്ന് പരാതി. ഒരു മാസം മുൻപ് വാർഡ് മെമ്പറുടെ നിർദേശപ്രകാരമാണ് നാട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വീടുകൾക്ക് മുന്നിൽ ചാക്കുകളിൽ കെട്ടി കൊണ്ടു വെച്ചത്. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇവ ശേഖരിച്ച് കൊണ്ടുപോവുമെന്നായിരുന്നു വാർഡ് മെമ്പർ പറഞ്ഞതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറയുന്നു. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ല.

ഡങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിലും പഞ്ചായത്തിൻ്റെത് കടുത്ത അനാസ്ഥയാണന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ് ഐ ചോണാട് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.പരിപാടി ഡി വൈ എഫ് ഐ കാരശ്ശേരി സൗത്ത് മേഖലാ സെക്രട്ടറി റഫീഖ് ചോണാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അജ്മൽ, ഫസലു, ഹക്കീം, നൗഫൽ, നിഷാന്ത്, അജേഷ് എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button